വേനല്‍ച്ചൂടിന് അല്‍പം ആശ്വാസം; മലയോര മേഖലയില്‍ മഴയെത്തി
നിലമ്പൂര്‍: വേനല്‍ച്ചൂടിനു കുളിരുമായി മലയോര മേഖലയില്‍ മഴയെത്തി. കിണറുകളിലും മറ്റും വെള്ളം അപകടരമാംവിധം താഴുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്തെത്തിയ മഴ തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.
കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ ജില്ലയില്‍ വേനല്‍ച്ചൂട് ഇപ്പോള്‍തന്നെ 38 മുതല്‍ 40 ഡിഗ്രി വരെയായി ഉയര്‍ന്നുകഴിഞ്ഞു. സ്‌കൂളുകളില്‍പോലും കുട്ടികള്‍ക്കു കൈ കഴുകാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നെല്‍പ്പാടങ്ങളും നേന്ത്രവാഴ തോട്ടങ്ങളും കരിഞ്ഞുണങ്ങി. പലഭാഗങ്ങളിലും സൂര്യാഘാതം ഏറ്റവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇതിനിടയിലാണ് ഇന്നലെ നാലോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോരമേഖലകളില്‍ വേനല്‍മഴ ലഭിച്ചത്.
കാളികാവ് കരുവാരകുണ്ട്, വണ്ടൂര്‍ ഭാഗങ്ങളിലാണ് ഈ വര്‍ഷം കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ചാലിയാര്‍, കരുളായി, പൂക്കോട്ടുംപാടം, മമ്പാട്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും മഴ ലഭിച്ചു. വേനല്‍മഴ ഏറ്റവും ആശ്വാസമായത് വനംവകുപ്പ് ജീവനക്കാര്‍ക്കാണ്. ഈ വര്‍ഷം മേഖലയില്‍ വ്യാപക കാട്ടുതീയാണ് ഉണ്ടാത്. ഇതിന് പരിഹാരം ഉണ്ടാവണമെങ്കില്‍ മഴമാത്രമാണ് ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."