കുടിവെള്ളത്തിനായി നിര്‍മിച്ച കിണറും ഉപകരണങ്ങളും നോക്കുകുത്തികളാകുന്നു
കരുളായി: കരുളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ നൂറില്‍പ്പരം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ നിര്‍മിച്ച കിണറും അനുബന്ധ സാമഗ്രികളും നോക്കുകുത്തികളാവുന്നു. കഴിഞ്ഞ വര്‍ഷമാണ് പതിനാലാം വാര്‍ഡിലെ തോട്ടപൊയില്‍ ഭാഗത്ത് ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി (ഹാഡ) പദ്ധതി പ്രകാരം 30 ലക്ഷം രൂപ ചെലവഴിച്ച് കിണറും പമ്പ് ഹൗസും ടാങ്കും സ്ഥാപിച്ചത്.
എന്നാല്‍, മാസങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും പദ്ധതി പ്രകാരം വെള്ളം പമ്പ് ചെയ്ത് ഗുണഭോക്താകള്ക്കു നല്കാന് ഭരണ, പ്രതിപക്ഷാംഗങ്ങള്ക്കോ മറ്റ് അധികൃതര്‍ക്കോ കരാറുകാരനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രവൃത്തി പൂര്‍ത്തിയാക്കി വെള്ളം വിതരണം ചെയ്യുന്നതിനു മുന്‍പുതന്നെ കരാറുക്കാരന് ബില്ല് മാറ്റി 30 ലക്ഷം രൂപ കൈപറ്റുകയും ചെയ്തിട്ടു@്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."