ബാബുവിന്റെ വധം: സംഘ്പരിവാറിന്റെ ആ കള്ളവും പൊളിഞ്ഞു
മാഹി: പള്ളൂരില്‍ സിപിഎം ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന തരത്തില്‍ സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒരു കള്ളം കൂടി പൊളിയുന്നു.
ബൈപ്പാസ് വിഷയത്തില്‍ ബാബു പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നത്. പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മറ്റി ബഹിഷ്‌ക്കരിച്ചത് അറിയിക്കാനാണ് ബാബു വിഡിയോ പോസ്റ്റ് ചെയ്തത്.
[caption id="attachment_531966" align="alignleft" width="299"]സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലൊന്ന്[/caption]
എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേ പറഞ്ഞതിനാലാണ് ബാബുവിനു രക്തസാക്ഷിയാകേണ്ടി വന്നതെന്നുള്ള തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. ബിജെപിയുമായി വേദി പങ്കിട്ട ബാബുവിനെ കൊല്ലേണ്ട ആവശ്യം ബിജെപിക്കില്ലെന്ന തരത്തിലുള്ള പോസ്റ്റുകളും സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കായി അന്വേഷണം നടക്കുകയുമാണ്. മാത്രമല്ല രണ്ടു കൊലപാതകങ്ങളും രാഷ്ടീയ കൊലപാതകങ്ങളാണെന്നാണ് പൊലിസ് എഫ്‌ഐആറിലും ഉള്ളത്.
തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുവച്ച് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് സംഭവം.
പത്തംഗ സംഘമാണു കൊല നടത്തിയതെന്നും ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പള്ളൂര്‍ എസ്.ഐ ബി. വിപിന്‍ കുമാര്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. മേഖലയിലുള്ളവര്‍ക്കുപുറമെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും അക്രമിസംഘത്തിലുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്‌നീഷ്, കാരിക്കുന്നുമ്മല്‍ സുനി എന്നിവര്‍ക്കെതിരേ സി.പി.എം പള്ളൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
[embed]https://www.facebook.com/Sadikmahe/videos/1441292852649870/[/embed]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."