HOME
DETAILS

തിരൂര്‍ നഗരസഭയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

  
backup
March 14 2017 | 19:03 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5


തിരൂര്‍: നഗരസഭാ പരിധിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ഭരണസമിതി പരിഹാര നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.
ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ജലവിതരണം കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ജനത്തിന് ആശ്വാസമേകാന്‍  പോലും നടപടിയെടുക്കാതെ ഭരണസമിതി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കൗണ്‍സിലില്‍ പ്രതിപക്ഷ അംഗങ്ങള്‍ അരോപിച്ചു. പദ്ധതി ഭേദഗതി അജന്‍ഡ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ കുടിവെള്ള വിതരണ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ടൗണ്‍ഹാള്‍ പരിസരത്ത് പൂന്തോട്ടം നിര്‍മിക്കുന്നതിന് പന്ത്രണ്ടര ലക്ഷത്തോളം രൂപ നീക്കിവച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തു. തുക വകമാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
സ്റ്റാന്‍ഡിങ് കമ്മിറ്റികളെ അവഗണിച്ചാണ് പദ്ധതി തുക വകമാറ്റത്തിന് തീരുമാനിച്ചതെന്നും പദ്ധതി അംഗീകരിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അംഗീകാരം പദ്ധതി ദേഭഗതിക്കും ആവശ്യമാണെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വെള്ളമെത്താത്ത മേഖലകളുണ്ടെങ്കില്‍ അവിടേയ്ക്ക് എത്രയും വേഗം ജലമെത്തിക്കാന്‍ നടപടിയുണ്ടാകുമെന്നും ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് പറഞ്ഞു.  സാമൂഹ്യക്ഷേമ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.ഐ റഹ് യാനത്താണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, സി.എം അലിഹാജി, പി.കെ.കെ തങ്ങള്‍, പി കോയ മാസ്റ്റര്‍, പി. കുഞ്ഞീതു, സി.കെ അബ്ദുല്‍ഖാദര്‍, വി മൊയ്തീന്‍കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago