ഹൂതി മിസൈലാക്രമണം സഊദി തകര്‍ത്തു
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷമാക്കി യമനിലെ വിമത വിഭാഗം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി പ്രതിരോധ സേന തകര്‍ത്തു.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ റിയാദ് ലക്ഷ്യമാക്കി യമനില്‍ നിന്നുമെത്തിയത്. ഇന്ന് രണ്ടു മിസൈലുകളാണ് റിയാദിന് നേരെ വന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകാശത്ത് വെച്ച് വന്‍സ്ഫോടനം നടന്ന ശംബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെയും നിരവധി തവണ സഊദി തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കി യമനില്‍ നിന്നും മിസൈല്‍ ആക്രമണ ശ്രമം നടന്നിരുന്നു.
എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്‍പ് തന്നെ സഊദി വ്യോമ സേന എല്ലാം സുരക്ഷിതമായി ആകാശത്തു വെച്ച് തന്നെ തകര്‍ത്തിരുന്നു. ഇറാന് നല്കുന്ന മിസൈലുകളാണ് യമനിലെ ഇറാന് അനുകൂല വിമതര്‍ സഊദിക്കെതിരെ ഉപയോഗിക്കുന്നതിനു സഊദി അറേബിയയും സഖ്യ സേനയും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."