പൊലിസ് അക്രമത്തില്‍ പ്രതിഷേധിച്ചു
താനൂര്‍: തീരപ്രദേശങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ സമസ്ത പ്രവര്‍ത്തകനായ മമ്മാലകത്ത് ഇസ്ഹാഖിനെയും ഇവരുടെ വീടും പോലിസ് തകര്‍ത്തതില്‍ താനൂര്‍ റെയ്ഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ പ്രതിഷേധിച്ചു.
സംഘര്‍ഷത്തില്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തിരുന്നു. നാട്ടില്‍ ക്രമസമാധാനം സ്ഥാപിക്കേണ്ട നിയമപാലകര്‍ പ്രദേശത്തു സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഭരണ ഘടനയോട് ചെയ്യുന്ന അതിക്രമമാണെന്നും റെയ്ഞ്ച് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ റിയാസ് ഫൈസി, സിദ്ദീഖ് ഫൈസി, പ്രസിഡന്റ് മുഹമ്മദ് ദാരിമി, സെക്രട്ടറി മൂസക്കുട്ടി മുസ്‌ലിയാര്‍, ജമാല്‍ ഹൈതമി, അബ്ദുല്‍കരീം ഫൈസി, അര്‍ഷദ് നിസാമി, ശിഹാബ് ദാരിമി, ഇല്യാസ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
എം.എല്‍.എ മാപ്പുപറയണം: യൂത്ത് ലീഗ്
താനൂര്‍: താനൂരിനെയും മുസ്‌ലിംലീഗിനെയും സംബന്ധിച്ചു നിയമസഭയില്‍ മോശം പരാമര്‍ശം നടത്തിയ എം.എല്‍.എ മാപ്പു പറയണമെന്ന് താനൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് മോര്യയും സെക്രട്ടറി വി.കെ.എ ജലീലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ബാധിത പ്രദേശത്തു സമാധാനമുണ്ടാക്കാന്‍ ശ്രമിക്കേണ്ട എം.എല്‍.എ അക്രമികളായ സി.പി.എമ്മുകാര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നും സമാധാന പുനസ്ഥാപനത്തിനാണു എം.എല്‍.എ ശ്രമിക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."