ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ബാര്‍ അസോസിയേഷന് ഏര്‍പ്പെടുത്തുന്ന യാത്രയയപ്പ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജൂണ്‍ 22ന് വിരമിക്കുന്ന ചെലമേശ്വറിന് ഈമാസം 18ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന്റെ തീരുമാനം. മെയ് 19ന് കോടതി അവധിക്കാലത്തേക്ക് പൂട്ടുന്നതിനെത്തുടര്ന്നാണ് നേരത്തേ നല്കാന് തീരുമാനിച്ചത്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ച സംഭവത്തിന് നേതൃത്വം കൊടുത്തയാളാണ് ചെലമേശ്വര്‍. സുപ്രിംകോടതിയിലെ പ്രശ്നങ്ങള്‍ തുറന്നടിക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിങാണ് കഴിഞ്ഞയാഴ്ച ചെലമേശ്വറിനെ ക്ഷണിക്കാന്‍ പോയത്. എന്നാല്‍ താന്‍ വരില്ലെന്ന് ചെലമേശ്വര്‍ പറഞ്ഞതായി വികാസ് സിങ് അറിയിച്ചു.
സെക്രട്ടറി വിക്രാന്ത് യാദവിന്റെ നേതൃത്വത്തില്‍ ഇന്നു വീണ്ടും ചെലമേശ്വറിനെ ക്ഷണിക്കാന്‍ നേരിട്ട് വീട്ടിലെത്തിയെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."