ദ്വിദിന ദേശീയ സെമിനാര്‍
കോഴിക്കോട്: 'മാറുന്ന കാലാവസ്ഥയും തോട്ടവിളകള്‍ക്കുള്ള പ്രകൃതി വിഭവ പരിപാലനവും' എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ദേശീയ സെമിനാര്‍ നടത്തുന്നു. ജലവിഭവ വിനിയോഗ വിഭാഗത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെ അടയ്ക്കാ-സുഗന്ധവിള വികസന ഡയരക്ടറേറ്റിന്റെ സഹകരണത്തോടെ 16,17 തിയതികളിലാണ് സെമിനാര്‍ നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജലവിഭവ വികിസന വിനിയോഗ കേന്ദ്രത്തിലാണ് സെമിനാര്‍.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സുഗന്ധവിള ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലയെ എങ്ങിനെ മെച്ചപ്പെടുത്തിയെടുക്കാമെന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി.ഡബ്ലു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ഇ.ജെ ജോസഫ് അധ്യക്ഷനാവും. 134 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക. അഞ്ചു പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."