ജൈവകൃഷി പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക്
സുല്‍ത്താന്‍ ബത്തേരി: മികച്ച ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക്. ഒന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍ ജയപ്രകാശ് തേലമ്പറ്റ, സുല്‍ത്താന്‍ ബത്തേരി കൃഷി ഓഫിസര്‍ ടി.എസ് സുമിന എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ജൈവകൃഷി കൂട്ടായ്മയ്ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് നഗരസഭ സ്വീകരിച്ചുവരുന്നത്. നഗരസഭാ പരിധിയില്‍ 25ഏക്കറില്‍പരം സ്ഥലത്താണ് ജൈവകൃഷി നടത്തുന്നത്.
വിവിധ സ്‌കൂളുകള്‍, കോളജുകള്‍, സ്വകാര്യ കൃഷിയിടങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിവയിലൂടെ പരമാവധി ജൈവകൃഷി നടത്തി വന്നതിന്റെയും കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കിയതിന്റെയും അംഗീകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."