വിശ്വാസ് മേത്ത ആസൂത്രണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലാനിങ് ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധികചുമതല കൂടി അദ്ദേഹത്തിനു നല്‍കും. തദ്ദേശ സ്വയംഭരണ (അര്‍ബന്‍) സെക്രട്ടറി ഡോ. ബി. അശോകിനെ പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിക്കും.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ അഡിഷണല്‍ ലീഗല്‍ അഡൈ്വസറുടെ നിയമനം പി.എസ്.സി മുഖേന നടത്തും. കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇ.എസ്.ഐ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിക്കു കൈമാറാന്‍ അനുമതി നല്‍കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."