HOME
DETAILS
MAL
കുടിവെള്ളം: ആദിവാസികള്‍ ഉപരോധം നടത്തും
backup
March 14 2017 | 20:03 PM
പുല്‍പ്പള്ളി: അമരക്കുനി പണിയ കോളനി നിവാസികള്‍ക്ക് കുടിവെള്ളം ഏര്‍പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാത്തതിനെതിരേ മാര്‍ച്ച് 16ന് പുല്‍പ്പള്ളി പഞ്ചായത്ത് ഓഫിസ് പിക്കറ്റ് ചെയ്യുമെന്ന് ഈരുമൂപ്പന് അറിയിച്ചു. ട്രൈബല്‍ വകുപ്പിന്റെ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് രണ്ടര ലക്ഷം രൂപ മുടക്കി കുടിവെള്ളം നല്‍കുന്നതിന് ബത്തേരി ടി.ഡി.ഒയുടെ ഉത്തരവുണ്ട്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയില്‍ കിണര്‍ നിര്‍മിക്കുന്നതിന് തടസവാദം ഉന്നയിച്ച് പദ്ധതിയുടെ ഫണ്ട് ഇല്ലാതാക്കുന്നതായാണ് ആദിവാസികളുടെ പരാതി. കുടിവെള്ളമില്ലാതെ 16-ഓളം വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."