മഴക്കുറവ്; ബീച്ചനഹള്ളി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു
പെരിക്കല്ലൂര്‍: കബനി നദിയില്‍ നീരൊഴുക്ക് നിലച്ചതോടെ ബീച്ചനഹള്ളി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. കബനി കനാലുകളില്‍നിന്നു ജലമെടുത്ത് കൃഷി ചെയ്തുവരുന്ന കര്‍ഷകരാണ് ഏറെ നിരാശയിലായത്. ഇഞ്ചി, പച്ചക്കറി, വാഴ, കരിമ്പ്, പപ്പായ തുടങ്ങിയ കൃഷികള്‍ വെള്ളമില്ലാതായതോടെ നശിക്കുകയാണ്.
മുന്‍ വര്‍ഷങ്ങളില്‍ വേനല്‍കൃഷിക്ക് കൃത്യമായി വെള്ളം ലഭിച്ച സാഹചര്യത്തിലാണിവിടെ കൃഷിയിറക്കിയത്. ബീച്ചനഹള്ളി ഡാമില്‍നിന്നു കുടിവെള്ളത്തിന് മാത്രമാണിപ്പോള്‍ ജലം തുറന്നുവിടുന്നത്. വയനാട്ടില്‍ മഴ ഇനിയും വൈകിയാല്‍ ജലവിതരണത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. 2003ന് ശേഷം ഇത്രയും കടുത്ത വരള്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം വറ്റിയതോടെയാണ് പുഴയുടെ യഥാര്‍ഥരൂപം കാണാന്‍ തുടങ്ങിയത്. മണല്‍ നിറഞ്ഞ അടിത്തട്ടിന് പകരം കരിമ്പാറക്കൂട്ടങ്ങളാണ് ഇപ്പോള്‍ കബനിപുഴയില്‍ എവിടെയും കാണാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."