മൂല്യബോധമുള്ള പഠനമാവണം യുവതലമുറയുടെ ലക്ഷ്യം: കലക്ടര്‍
കണ്ണൂര്‍: മൂല്യവും ഉത്തരവാദിത്തബോധവുമുള്ള പഠനമാവണം യുവതലമുറയുടെ ലക്ഷ്യമെന്നു കലക്ടര്‍ മീര്‍ മുഹമ്മദലി. സുപ്രഭാതവും കോട്ടക്കല്‍ ബി സ്‌കൂള്‍ ഇന്റര്‍നാഷണലും സംയുക്തമായി പ്ലസ്ടു, ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു വിഷയത്തോടാണ് ഓരോരുത്തര്‍ക്കും താല്‍പര്യമെന്നതു നോക്കിയാണു പഠനം നടത്തേണ്ടത്. സമൂഹത്തിന്റെ ഭാഗമായി എങ്ങനെ ജീവിക്കണമെന്നതു മാത്രമാണു കോളജ് വിദ്യാഭ്യാസ കാലത്ത് ലഭിക്കുന്ന പഠനത്തിലൂടെ സാധിക്കുന്നത്. കോളജ് കാലഘട്ടം വരേയുള്ള പഠനത്തില്‍ സിലബസ് വിദ്യാഭ്യാസം മാത്രമാണു ലഭിക്കുന്നത്. ഏതു വിഷയമാണു പഠിക്കേണ്ടതെന്നത് ഊതിപെരുപ്പിക്കാനുള്ള വഴിയാണു കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലൂടെ ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഇഷ്ടമുള്ള തൊഴില്‍നേടാന്‍ ആ വിഷയത്തില്‍ തുടര്‍ച്ചയായും ആഴത്തിലുമുള്ള പഠനം അനിവാര്യമാണ്. ഒരുലക്ഷ്യം മുന്നിലുണ്ടെങ്കിലും അപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തിക്കാനുള്ള ത്വരയില്ലാത്ത വിദ്യാര്‍ഥിക്കു ലക്ഷ്യം പലപ്പോഴും അകലെയായിരിക്കും.
താല്‍പര്യമില്ലാത്ത ജോലി ചെയ്യാതിരിക്കുന്നതു ശരിയായ തീരുമാനമല്ല. താല്‍പര്യമില്ലാത്ത ജോലി ചെയ്യുന്നതു വലിയ അനുഭവങ്ങള്‍ സാധ്യമാക്കുന്നു. അത്തരമൊരു അനുഭവം ഭാവിയില്‍ ഇഷ്ടമേഖലയില്‍ ജോലിചെയ്യുമ്പോള്‍ മുതല്‍ക്കൂട്ടാകും. ഒരുജോലി ഏറ്റവും മികച്ചതായി ചെയ്യുവാനുള്ള ശ്രമം വലിയതോതില്‍ നിര്‍വഹിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. യൂനിറ്റ് മാനേജര്‍ പി. മുഹമ്മദുണ്ണി സംസാരിച്ചു. ലണ്ടന്‍ സര്‍വകലാശാലാ മുന്‍ ലക്ചററും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ഫൈസല്‍ പി. സെയ്ദ്, രാജ്യാന്തര ട്രെയിനര്‍ ടി.എം മന്‍സൂര്‍ അലി, ട്രെന്‍ഡ് കേരള സീനിയര്‍ റിസോഴ്‌സ് പേഴ്‌സന്‍ സൈനുല്‍ ആബിദീന്‍ കരുവാരക്കുണ്ട് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."