HOME
DETAILS
MAL
എന്‍.എച്ച് 766ലെ രാത്രിയാത്രാ നിരോധനം; ചര്‍ച്ചക്ക് മന്ത്രി എ.കെ ശശീന്ദ്രനെ ചുമതലപ്പെടുത്തി
backup
March 14 2017 | 20:03 PM
സുല്‍ത്താന്‍ ബത്തേരി: എന്‍.എച്ച് 766ലെ രാത്രി യാത്രാ നിരോധനം പിന്‍വലിക്കുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് വയനാട് ജില്ലയുടെ ചുമതലയുള്ള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേരളാ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്റെ നേതൃത്വത്തില്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍ ജയപ്രകാശ് തേലമ്പറ്റ എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."