സമസ്ത സുല്‍ത്താന്‍ ബത്തേരി താലൂക്ക്; നേതൃസംഗമവും സ്വീകരണവും
സുല്‍ത്താന്‍ ബത്തേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നേതൃസംഗമവും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി ഹംസ മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും ദാറുല്‍ ഉലൂം മദ്‌റസയില്‍ വച്ച് നടത്തി.
പരിപാടി മമ്മുട്ടി മുസ്‌ലിയാര്‍ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. സമസ്ത താലൂക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് അബൂബക്കര്‍ ഫൈസി മണിച്ചിറ, സിദ്ദീഖ് മഖ്ദൂമി, അബ്ദുല്‍ കരീം ബാഖവി, ഹംസ ഫൈസി മാടക്കര, ഹംസ ഫൈസി മലവയല്‍, ഹുസൈന്‍ ബാഖവി, ശംസീര്‍ മാസ്റ്റര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ലത്വീഫ് മാസ്റ്റര്‍ ഉദരംപൊയില്‍ മുഖ്യപ്രഭാഷണം നടത്തി. കക്കോടന്‍ മുഹമ്മദ് ഹാജി, ഹംസി ഹാജി കല്ലുവയല്‍, ഹാരിസ് ബനാന, അലി ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, ബീരാന്‍ കൊളഗപ്പാറ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ദാരിമി പുല്‍പ്പള്ളി സ്വാഗതവും ഹംസ ഫൈസി മലവയല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."