HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് എട്ടു ലക്ഷം പിടിച്ചു
backup
May 09 2018 | 19:05 PM
ബംഗളൂരു: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ തെരച്ചിലില്‍ കര്‍ണാടക ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് അനധികൃത പണം പിടിച്ചെടുത്തു. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വീട്ടില്‍ നിന്നാണ് എട്ടുലക്ഷം രൂപ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് വിരുപാക്ഷയുടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തത്.
കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളിലായാണ് പണം കണ്ടെത്തിയത്.12നാണ് കര്‍ണാകയില്‍ തെരഞ്ഞെടുപ്പ്. 15ന് ഫലം പുറത്തുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."