വൈദ്യുതി ലൈനില്‍ നിന്നു തീപ്പൊരി വീണ് റോഡില്‍ തീ പടര്‍ന്നു
എടച്ചേരി: എടച്ചേരിയില്‍ 11 കെ.വി വൈദ്യുതി ലൈനില്‍ നിന്നു തീപ്പൊരി വീണ് റോഡരികിലെ കുറ്റിച്ചെടികള്‍ക്കും ഉണങ്ങിയ പുല്ലുകള്‍ക്കും തീ പടര്‍ന്നത് സമീപവാസികളെ ഭീതിയിലാക്കി. ഇന്നലെ വൈകിട്ട് നാലോടെ എടച്ചേരി പുതിയങ്ങാടി- കുനിയില്‍ താഴറോഡിലാണ് അപകടം നടന്നത്. തീ കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇവിടെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുന്നു.
ഉണങ്ങിയ കുറ്റിച്ചെടികള്‍ക്ക് തീപിടിച്ച് ആളിക്കത്തുന്നതിനിടയില്‍ തൊട്ടടുത്ത വീട്ടിലെ കുട്ടികളാണ് ഓട്ടോ തള്ളി മാറ്റിയത്. വീട്ടുമുറ്റത്ത് സ്ത്രീകളും കുട്ടികളും ഉണ്ട@ായിരുന്നതിനാല്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് അപകടം ഒഴിവാക്കാന്‍ സഹായകമായി.
എടച്ചേരി, തൂണേരി പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന കാക്കന്നൂര്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് പവര്‍ എത്തിക്കുന്ന ലൈനില്‍ നിന്നാണ് തീ പടര്‍ന്നത്.
എയര്‍ ബ്രേക്കര്‍ (എ.ബി)ഉപകരണം സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ന്ന കമ്പിയില്‍ നിന്നാണ് തീപ്പൊരി ഉണ്ട@ായത്. ശക്തമായ കാറ്റടിക്കുമ്പോഴും, എന്തെങ്കിലും വസ്തുക്കള്‍ കമ്പികളില്‍ പതിക്കുമ്പോഴുമാണ് ഇത്തരം അപകടങ്ങള്‍ ഉ@ണ്ടാകുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ ഉണ്ട@ാവുകയും തൊട്ടടുത്ത വീടുകളിലെ ടി.വി, റെഫ്രിജറേറ്റര്‍ തുടങ്ങിയ നിരവധി വില പിടിപ്പുള്ള ഉപകരണങ്ങള്‍ നശിച്ചുപോവുകയും ചെയ്തിട്ടു@്. ഇത് പല തലവണ ആവര്‍ത്തിച്ചപ്പോള്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി യില്‍ പരാതി കൊടുത്തിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ട@ായില്ല.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."