കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് രാഷ്ട്രപതിക്ക് നിവേദനം
ന്യൂഡല്‍ഹി: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കി.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസ്‌ലിം ലീഗ് എം.പിമാരുടെ നേതൃതത്തിലുള്ള നിവേദന സംഘത്തിന് ഉറപ്പ് നല്‍കി.
ബുധനാഴ്ച പതിനൊന്നുമണിക്കാണ് രാഷ്ട്രപതി ഭവനില്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിവേദനം നല്‍കിയത്.
രാജ്യവ്യാപകമായി കര്‍ഷകരുടെ വായ്പ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുക, കര്‍ഷകര്‍ക്ക് സ്ഥിര വരുമാനവും പെന്‍ഷനും അനുവദിക്കുക, ക്ലാസ് ഫോര്‍ ജീവനക്കാരുടെ വേതനത്തിന് സമാനമായ വരുമാനവും പെന്‍ഷനും അനുവദിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമഗ്രമായ സംഭരണവും ഉല്‍പ്പാദന ചെലവിന്റെ രണ്ടിരട്ടിയായി എം.എസ്.പിയും ഉയര്‍ത്തുക, കാര്‍ഷികവിളകളുടെ കയറ്റുമതി നയ രൂപീകരണത്തില്‍ കേരളത്തോടു കാണിച്ച അവഗണന അവസാനിപ്പിക്കുക, ബാങ്ക് വായ്പ തട്ടിപ്പിനെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."