HOME
DETAILS

ഭക്ഷ്യസുരക്ഷാ മുന്‍ഗണനാ ലിസ്റ്റില്‍ അപാകത ഉള്ള്യേരി പഞ്ചായത്ത് ഓഫിസില്‍ സംഘര്‍ഷം

  
backup
March 14 2017 | 21:03 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8-2


നടുവണ്ണൂര്‍: ഭക്ഷ്യസുരക്ഷാ മുന്‍ഗണനാ ലിസ്റ്റിലെ അപാകത പരിഹരിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ പത്തോടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അന്‍പതില്‍പ്പരം പരാതിക്കാരുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ള്യേരി പഞ്ചായത്ത് ഓഫിസിലെത്തുകയും പഞ്ചായത്ത് സെക്രട്ടറി കെ.പി അനില്‍കുമാറിനെ തടയുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത് സി.പി.എം പ്രവര്‍ത്തകരും ഓഫിസിലെത്തി. തുടര്‍ന്നുണ്ടായ സി.പി.എം  കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സി.പി.എം ഉള്ള്യേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. ബാബുവിനും, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ നടുക്കണ്ടിയ്ക്കും പരുക്കേറ്റു. സി.ഐ ഉണ്ണികൃഷ്ണന്‍, എസ്.ഐ രവീന്ദ്രന്‍ കൊമ്പിലാട് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തിയാണ്  സ്ഥിതി ശാന്തമാക്കിയത്.
   ഓഫിസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് സതീഷ് കന്നൂര്, യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീര്‍ നളന്ദ, കോണ്‍ഗ്രസ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാജന്‍ നടുക്കണ്ടി, മണ്ഡലം സെക്രട്ടറിമാരായ സുധീര്‍ പട്ടാങ്കോട്ട്, രാജന്‍ നന്താട്ട്, ബാലന്‍ നരിക്കോട്ട് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.
  ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മര്‍ദിച്ചെന്നാരോപിച്ച്   സി.പി.എം ഉള്ള്യേരി അങ്ങാടിയില്‍ ഇന്നലെ രണ്ടുമുതല്‍ ആറുവരെ ഹര്‍ത്താല്‍ നടത്തി. പരാതി ബോധിപ്പിക്കാന്‍ ചെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി കോണ്‍ഗ്രസ് നേതാക്കളാരോപിച്ചു.
സെക്രട്ടറിയെ ഓഫിസില്‍ തടഞ്ഞുവച്ചതില്‍ എന്‍.ജി.ഒ യൂനിയന്‍ ഏരിയാ യൂനിറ്റ് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധയോഗം നടത്തി. യൂനിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജന്‍ പടിക്കല്‍, ജിതേഷ് ശ്രീധര്‍ സംസാരിച്ചു.  സെക്രട്ടറിയുമായി സംസാരിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകരെ സി.പി.എം മര്‍ദിച്ചതില്‍ കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങള്‍ പ്രതിഷേധിച്ചു. എം.സി അനീഷ്, സില്‍ജ ചമ്മുങ്കര, ബിന്ദു കോറോത്ത്, കെ.എം അനൂപ്, വസന്ത നാറാത്തിടത്തില്‍, സുജാത നമ്പൂതിരി സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago