നാസയുടെ പേരില്‍ റൈസ് പുള്ളര്‍ തട്ടിപ്പ്: അച്ഛനും മകനും അറസ്റ്റില്‍
ന്യൂഡല്‍ഹി: നാസക്കു വേണ്ടി നിര്‍മിച്ചതെന്നു വിശ്വസിപ്പിച്ച് വ്യവസായിക്ക് റൈസ് പുള്ളര്‍ എന്ന സാങ്കല്‍പ്പിക ഉപകരണം വില്‍പന നടത്തി കോടികള്‍ തട്ടിയ പിതാവും മകനും അറസ്റ്റില്‍. വിരേന്ദര്‍ മോഹന്‍ ബ്രാര്‍, മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്.
വസ്ത്രവ്യാപാരിയായ നരേന്ദറാണ് തട്ടിപ്പിന്റെ ഇര. 43 കോടി രൂപയാണ് ഇരുവരും നരേന്ദറില്‍ നിന്ന് തട്ടിയെടുത്തത്. അദ്ഭുത ശക്തിയുള്ള റെയ്‌സ് പുള്ളര്‍ കയ്യിലുണ്ടെന്നും അത് പരീക്ഷിച്ച് വിജയിച്ചാല്‍ നാസയുമായി 37,500 കോടി രൂപയുടെ കരാറുണ്ടാക്കുമെന്നുമാണ് ഇവര്‍ വസ്ത്ര വ്യാപാരിയോട് പറഞ്ഞത്.
റെയ്‌സ് പുള്ളര്‍ പരീക്ഷിക്കാന്‍ ഡി.ആര്‍.ഡി.ഓയില്‍ നിന്ന് ശാസ്ത്രജ്ഞന്‍മാര്‍ വരും. വിജയിച്ചാല്‍ ഉടനെ 10 കോടി രൂപ കയ്യില്‍ തരുമെന്നും പിന്നീട് ബാക്കി തുക ലഭിക്കുമെന്നും വിരേന്ദര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനുമുന്‍പ് റൈസ്പുള്ളറില്‍ പരീക്ഷണം നടത്താനെന്ന പേരില്‍ 87.2 ലക്ഷം രൂപ ആദ്യം ഇവര്‍ വ്യാപാരിയില്‍ നിന്ന് കൈപ്പറ്റി. റേഡിയേഷന്‍ വികിരണങ്ങള്‍ തടയുന്ന വസ്ത്രവും പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കുള്ള ഫീസിനും മറ്റ് രാസവസ്തുക്കള്‍ക്കും വേണ്ടിയെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്.
എന്നാല്‍ പിന്നീട് പലവിധ കാരണങ്ങള്‍ പറഞ്ഞ് പരീക്ഷണങ്ങള്‍ നീട്ടിക്കൊണ്ടുപോയി. അതിനിടെ, കച്ചവടം നടത്തിയില്ലെങ്കില്‍ റൈസ് പുള്ളര്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുമെന്ന് പറഞ്ഞ് 51.1 ലക്ഷം രൂപ കൂടി ഇവര്‍ കൈപറ്റിയിരുന്നു.
പിന്നീട് റൈസ്പുള്ളര്‍ പരീക്ഷണമെന്ന പേരില്‍ ഹരിയാനയിലെ ധര്‍മശാലയില്‍ ചിലത് നടത്തുകയും ചെയ്തു. ഇതിനിടെ പരീക്ഷണം നടത്തിയവര്‍ യഥാര്‍ഥ ശാസ്ത്രജ്ഞരല്ലെന്നും 20,000 രൂപയ്ക്ക് വിരേന്ദര്‍ മോഹന്റെ കീഴില്‍ ജോലിക്കെത്തിയവരാണെന്നും വ്യാപാരിക്ക് വിവരം കിട്ടി. ചെമ്പു കഷണത്തില്‍ കാന്തം പൂശുകയും തുടര്‍ന്ന് വേവിച്ച അരിയില്‍ ഇരുമ്പു തരികള്‍ കയറ്റി ആകര്‍ഷിപ്പിക്കുകയും ചെയ്യുന്നതാണ ്‌റെയ്‌സ് പുള്ളര്‍ പരിപാടി. താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ വ്യാപാരി പൊലിസിനെ സമീപിക്കുകയും തുടര്‍ന്ന് തട്ടിപ്പുകാരെ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."