HOME
DETAILS

അശാന്തമാവുന്ന കരിപ്പൂര്‍ സമരങ്ങള്‍

  
backup
March 14 2017 | 22:03 PM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

കരിപ്പൂര്‍ വിമാനത്താവള സമരങ്ങള്‍ അശാന്തമായി തുടരുകയാണ്, എവിടെ എത്തിച്ചേരുമെന്ന് ആര്‍ക്കും എത്തും പിടിയുമില്ല. സാമൂഹികസംഘടനകള്‍, രക്ഷ്ട്രീയപ്പാര്‍ട്ടികള്‍, മതസംഘടനകള്‍ എന്നിവയെല്ലാം സമരമുഖത്തു സജീവമാണ്.

കരിപ്പൂരിന് പഴയപ്രതാപം വീണ്ടുകിട്ടാന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 111 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന് എം.ഡി.എഫ് ആഹ്വാനം ചെയ്തുകഴിഞ്ഞു. അതിനുമുന്‍പ് ഒരുലക്ഷംപേരുടെ ഒപ്പുശേഖരിക്കലുമായി മാര്‍ച്ച് നടത്താന്‍ വെല്‍ഫയര്‍പാര്‍ട്ടി തയ്യാറായി. മുസ്‌ലിംലീഗിന്റെ  മാര്‍ച്ചും വരുന്നു. ഏറെ അത്ഭുതകരമായ സമരസന്നാഹങ്ങള്‍!!

ലോകത്തൊരിടത്തും വിമാനത്താവളം നിലനിര്‍ത്താന്‍ ഇത്തരമൊരു സമരമുണ്ടായിട്ടില്ല. ഇതൊക്കെയായിട്ടും സംസ്ഥാനസര്‍ക്കാരിനോ കേന്ദ്രത്തിനോ അനക്കമില്ല. സ്ഥലപരിമിതിയും സുരക്ഷാകാരണവും പറഞ്ഞു പരസ്പരം പഴിചാരി മലബാറുകാരെ അവര്‍ പതിവുപോലെ പറ്റിക്കുന്നു. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാരുടെയും കേന്ദ്രനേതാക്കളുടെയും അധരവ്യായാമം ഇനിയും തുടര്‍ക്കഥപോലെ നീളും. അതു കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനംവരെ തുടരും.

അതു കഴിഞ്ഞാല്‍ അവര്‍ നമ്മുടെ മുഖത്തുനോക്കി പറയും, 'ഇനിയെന്തിനാ കോഴിക്കോട്ട് വലിയ വിമാനമിറക്കുന്നത്. ഇനിയെന്തിനാ ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോടിന്. മലബാറുകാര്‍ക്കു വിളിപ്പാടകലെ വലിയ സ്വകാര്യവിമാനത്താവളം വന്നിട്ടുണ്ടല്ലോ. വിമാനത്താവളം സ്വകാര്യമായാലും സര്‍ക്കാരിന്റേതായാലും യാത്രചെയ്താല്‍ പോരേ ഇത്തരം തനി രാഷ്ട്രീയ ഡയലോഗുകള്‍ കേള്‍ക്കാന്‍ തയാറായിക്കൊള്ളുക!

ഇനിയൊരു സത്യം പറയട്ടെ: ഇതൊക്കെ ഒരു രാഷ്ട്രീയ, മുതലാളിത്ത കൂട്ടുകെട്ടിന്റെ നിഗൂഢനീക്കങ്ങളാണെന്നു മനസ്സിലാക്കാന്‍ പി.എച്ച്.ഡിയൊന്നും ആവശ്യമില്ല. അറ്റകുറ്റപ്പണികള്‍ പരിപൂര്‍ണമായിട്ടും ഇന്ത്യയിലെ രണ്ടാംനിര വിമാനത്താവളങ്ങളുടെ നിലവാരമുണ്ടായിട്ടും ഇത്തവണ ഹജ്ജ്‌പോലും കരിപ്പൂരിനു ലഭിക്കാതിരിക്കാന്‍ വലിയ ചരടുവലികള്‍ കേന്ദ്രത്തില്‍ നടന്നുവെന്നതു പരമസത്യമാണ്.

കാരണം, ഈ വര്‍ഷം ഉദ്്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍വിമാനത്താവളത്തിനു യാത്രക്കാരെ കിട്ടണമെങ്കില്‍ കരിപ്പൂരിനെ ഇല്ലായ്മ ചെയ്യേണ്ടതു സ്വകാര്യലോബിയുടെ ആവശ്യമാണ്. ഇതൊരു കച്ചവടതന്ത്രമാണ്. നാടു നശിച്ചാലും നാട്ടുകാര്‍ ഇല്ലാതായാലും പണക്കാരനു ലാഭം കൊയ്യണം. രാഷ്ട്രീയക്കാര്‍ എന്നും പണക്കാരുടെ മിത്രമായി കൂടെയുണ്ടാവും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യം ആ വഴിക്കു സഞ്ചരിക്കാന്‍ നിര്‍ബന്ധിതമാവുന്നു.

ഹിജാബുകാരികള്‍ക്കു പ്രവേശനം നിഷേധിച്ചതിനു പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ നമ്മുടെ എം.പി കരിപ്പൂരിനുവേണ്ടിയോ, ഹജ്ജ് എംബാര്‍ക്കേഷനുവേണ്ടിയോ അത്തരത്തില്‍ ഒരു വര്‍ഷം മുമ്പെങ്കിലും ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ഇക്കാണുന്ന സമരങ്ങളുണ്ടാവില്ലായിരുന്നു. പ്രയാസം കൂടാതെ കരിപ്പൂരിന് എല്ലാ അനുമതിയും ലഭിക്കുമായിരുന്നു.

ഇനിയും വൈകിയെന്നു ഞാന്‍ കരുതുന്നില്ല. ഇനിയും സമയമുണ്ട്. എല്ലാ ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മലബാറിലെ എം.പിമാര്‍ ഒറ്റക്കെട്ടായി ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോടിനു ലഭിക്കുംവിധം പാര്‍ലമെന്റില്‍ അതിശക്തമായി ശബ്ദമുയര്‍ത്തണം. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ റീഅലോക്കേറ്റ് ചെയ്യാനായി അതിശക്തമായി ആവശ്യപ്പെടണം.

ഇതു പ്രയാസമുള്ള വിഷയമല്ല. 777 വിമാനമോ എ.ബി 330 വിമാനമോ ഉപയോഗിച്ചു മുഴുവന്‍ ഹാജിമാരെയും കരിപ്പൂരില്‍നിന്നുതന്നെ കൊണ്ടുപോവാന്‍ കഴിയും. ബോയിങ് 767 ഇറങ്ങാന്‍ പ്രത്യേകാനുമതി  ആവശ്യമില്ലെന്നിരിക്കെ എന്തുകൊണ്ട് 250 പേര്‍ക്കിരിക്കാവുന്ന ആ വിമാനമെങ്കിലും കരിപ്പൂരില്‍  കൊണ്ടുവരാനുള്ള അനുമതി തേടിക്കൂടാ.

അതു സാധ്യമല്ലെങ്കില്‍ ഭാഗികമായി 50:50 എന്ന അനുപാതത്തില്‍ കരിപ്പൂരിനെക്കൂടി പരിഗണിക്കാന്‍ രാഷ്ട്രീയം മറന്ന്, വ്യവസായലോബികളെ ഭയക്കാതെ, മലബാറിലെ മുസ്‌ലിംസമൂഹത്തിനുവേണ്ടി, അവരുടെ പ്രാര്‍ഥനക്കുവേണ്ടി നിങ്ങള്‍ ഇതു ചെയ്യണം. മക്കയിലെ ഹറമില്‍ ഹാജിമാരുടെ പ്രാര്‍ഥനയില്‍ ശാപത്തിന്റെ ഒരു കണികപോലുമില്ലാതാവണമെങ്കില്‍ നിങ്ങള്‍ ഒറ്റക്കെട്ടായി ഇതു ചെയ്‌തേ പറ്റൂ.

ടെണ്ടര്‍ ചട്ടങ്ങള്‍ കഴിഞ്ഞുപോയി എന്ന മുടന്തന്‍ന്യായം കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.  കാരണം, മുന്‍കാലങ്ങളില്‍ ഹജ്ജ് പലതവണ റീ ടെണ്ടര്‍ നടത്തിയിട്ടുണ്ട്. വിമാനക്കമ്പനികള്‍ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യ മഹാരാജ്യത്തു വേണമെങ്കില്‍ നടക്കാത്തതായി ഒന്നുമില്ലെന്നു സാമാജികരായ നിങ്ങള്‍ക്കൊക്കെ അറിയാം. മദിരാശിയിലെ ജെല്ലിക്കെട്ട് തന്നെ ഏറ്റവുമടുത്ത ഉദാഹരണം.

അതിനു രാഷ്ട്രീയം മറന്ന് ഒറ്റമനസ്സുണ്ടാവണം, ഇച്ചാശക്തിയുണ്ടാവണം. മാപ്പിളമാരുടെ ഹജ്ജ് എംബാര്‍ക്കേഷന്‍ വീണ്ടുകിട്ടാന്‍ എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനൊപ്പം ചേരാനെങ്കിലും ജനപ്രതിനിധികള്‍ക്കു ബാധ്യതയില്ലേ? ഇനിയെങ്കിലും കരിപ്പൂരിന്റെ സാങ്കേതിക കാരണങ്ങളുടെ വിശദീകരണം കേട്ടു പിന്തിരിയാതെ സത്യത്തിന്റെ മുഖം ആര്‍ജവത്തോടെ അവതരിപ്പിക്കൂ. എല്ലാം ശരിയാവും, ധീരതയോടെ മുന്നോട്ടു പോവുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago