ബാര്‍ അസോസിയേഷന് യാത്രയയപ്പ്: ക്ഷണം നിരസിച്ച് ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ബാര്‍ അസോസിയേഷന് നല്കുന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ക്ഷണം നിരസിച്ചത്. ജൂണ്‍ 22നാണ് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോടതിയില്‍ നിന്ന് വിരമിക്കുക. മേയ് 18നായിരുന്നു യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് ക്ഷണിക്കാനെത്തിയ സുപ്രിംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിങിനെയാണ് ചെലമേശ്വര്‍ ഇക്കാര്യം അറിയിച്ചത്. വേനലവധിക്കായി കോടതി പിരിയുന്നതിന് മുന്‍പ് യാത്രയയപ്പ് ചടങ്ങ് നടത്താനായിരുന്നു ബാര്‍ അസോസിയേഷന്റെ തീരുമാനം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ജസ്റ്റിസ് നിരസിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയും സുപ്രിം കോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."