രാമന്തളി മാലിന്യ പ്രശ്നം: ജനകീയ പാര്‍ലമെന്റ് നടത്തി
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നേവല്‍ അക്കാദമി ഗെയിറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി ജനകീയ പാര്‍ലമെന്റ് നടത്തി. സമരം പതിനഞ്ചു ദിവസം പിന്നിട്ടു.
കലക്ടറും നേവല്‍ അധികൃതരുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നേവല്‍ അധികൃതരോട് പത്തു ദിവസത്തിനകം പ്ലാന്റ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്താന്‍ ജനകീയ പാര്‍ലമെന്റില്‍ തീരുമാനിച്ചു.
പി.കെ നാരായണന് അധ്യക്ഷനായി. കെ.പി ദിലീപ് കുമാര്‍, എം പത്മനാഭന്, എം ശ്രീധരന്, പി.പി പ്രേമന്, പി.പി നാരായണി, പി.വി സ്മിത, പി.വി സുധ, സുധ അമര്‍നാഥ്, രമ്യ വിമല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂ നിയന് രാമന്തളി പഞ്ചായത്ത് യൂനിറ്റ് പ്രവര്‍ത്തകര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."