മൈസൂരു പാതയ്ക്ക് ഏറ്റവും അനുയോജ്യം തലശ്ശേരി: സി.എം ഇബ്രാഹിം
തലശ്ശേരി: തലശ്ശേരി-മൈസൂരു റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ സി.എം ഇബ്രാഹിം. വികസന വേദി സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈസൂരുവിലേക്ക് പല സ്ഥലങ്ങളില്‍ നിന്നും റെയില്‍പ്പാത വേണമെന്ന അഭിപ്രായം അടുത്തകാലത്തായി ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ മൈസൂരു പാതയ്ക്ക് ഏറ്റവും അനുയോജ്യം തലശ്ശേരി തന്നെയാണ്.
ഇവിടെ മാത്രമെ റെയില്‍വേക്ക് 50 ഏക്കര്‍ സ്ഥലം സ്വന്തമായുള്ളൂ. കണ്ണൂരില്‍ മതിയായ സ്ഥലസൗകര്യമില്ലെന്ന് കണ്ണൂരില്‍ നിന്ന് റെയില്‍പ്പാത തുടങ്ങണമെന്ന് വാദിക്കുന്നവര്‍ മനസിലാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും ഇ ശ്രീധരനെ പോലുള്ള വിദഗ്ധര്‍ക്കും തലശ്ശേരിയോടാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ ജവാദ് അഹമ്മദ് അധ്യക്ഷനായി. മുന്‍ നഗരസഭാധ്യക്ഷ പി.കെ ആശ, വി അബ്ദുല്‍നാസര്‍, കെ.വി ഗോകുല്‍ദാസ്, കെ.എ ലത്തീഫ്, ഇ.എം അഷ്‌റഫ്, സി.സി വര്‍ഗീസ്, വി.ബി ഇസ്ഹാഖ്, സാക്കിര്‍ കാത്താണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."