ഉത്തരകൊറിയ തടവിലാക്കിയ മൂന്ന് യു.എസ് പൗരന്മാരെ വിട്ടയച്ചു
വാഷിങ്ടണ്‍: ഉത്തരകൊറിയ തടവിലാക്കിയ മൂന്ന് യു.എസ് പൗരന്മാരെ വിട്ടയച്ചു. കിം ഹാക്-സോങ്, കിങ് സാങ് -ദുക്, കിങ് ഡോങ്-ചുള് എന്നിവരെയാണ് വിട്ടയച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്നാണ് വിലയിരുത്തുന്നത്. തടവുകാരെ വിട്ടയച്ച കാര്യം ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഉ.കൊറിയന്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോക്കൊപ്പം മൂന്ന് പേരും രാജ്യത്തേക്ക് തിരിച്ചെത്തും. മൂന്ന് പേരും പൂര്‍ണ ആരോഗ്യവാന്മാരാണ്. ഇവരെ സ്വീകരിക്കാന്‍ വ്യാഴാഴ്ച ആര്ഡ്രോ വ്യോമതാവളത്തില്‍ എത്തിച്ചേരുമെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
തടവിലാക്കിയവരെ ഉത്തരകൊറിയ വിട്ടയച്ചത് നല്ല മാറ്റമായിട്ടാണ് ട്രംപ് കാണുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാന്റഴ്സണ് പറഞ്ഞു.
മൈക് പോംപിയോ കഴിഞ്ഞ മാസം ഉത്തരകൊറിയ സന്ദര്‍ശിച്ചപ്പോള്‍ തടവിലുള്ള പൗരന്മാരെ വിട്ടയക്കുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു.
യു.എസ് പാസ്റ്ററായ കിം ഡോങ്-ചുള്ളിനെ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് 2015 മുതല്‍ തടവിലാക്കിയിരിക്കുന്നത്.
പോങ്യാങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജീവനക്കാരായിരുന്ന കിം ഹാക്-സോങ്ങിനെയും കിം സാങ്-ദുക്കിനെയും കഴിഞ്ഞ വര്‍ഷം ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് തടവിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."