തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: അഫ്ഗാനില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അഫ്ഗാനിലെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവരെ ബംഗ്ലാന്‍ നഗരത്തില്‍ നിന്നാണ് ഞായറാഴ്ച തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായി എത്രെയും പെട്ടന്ന് ഇവരെ മോചിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് ജനറല്‍ സ്റ്റീഫന്‍ ദുജാറിക്ക് ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോയവരെ സംബന്ധിച്ച് യു.എന്‍ ദൗത്യ സംഘത്തിന് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തുമെന്ന് അഫ്ഗാന് വിദേശകാര്യ മന്ത്രി സലാഹുദ്ധീന്‍ റബ്ബാനി ഇന്ത്യന്‍ പ്രതിനിധി വിനയ്കുമാറിന് ഉറപ്പ് നല്കി. സലാഹുദ്ധീന്‍ റബ്ബാനിയുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."