ആനപ്പാറ കമ്മ്യൂനിറ്റി ഹാള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും
വെള്ളറട: രണ്ടുപതിറ്റാണ്ടുകാലം ആരാരും തിരിഞ്ഞ് നോക്കാത്ത വെള്ളറട സര്‍ക്കാര്‍ കല്യാണമണ്ഡപം ശാപമോഷം നേടുന്നു. വെള്ളറടയിലെ ആനപ്പാറയില്‍ 24 വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയശേഷം ഉപേക്ഷിക്കപ്പെട്ട ആനപ്പാറ കമ്മ്യൂനിറ്റിഹാള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് നാലിന് മന്തി അഡ്വ കെ. രാജു ഉദ്ഘാടനം ചെയ്യും. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.
500 പേര്‍ക്ക് ഇരിക്കാവുന്നഹാള്‍, 350 പേര്‍ക്കുള്ള സദ്യാലയം, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിശ്രമമുറികള്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. മന്ത്രി കെ. രാജുവിന്റ നേരിട്ടുള്ള ഇടപടലാണ് മണ്ഡപത്തിന്റ പണി പൂര്‍ത്തീകരണം യാഥാര്‍ത്ഥ്യമാകുന്നത്. 34 ലക്ഷം രുപ അനുവദിച്ച മന്ത്രി അടിയന്തരപൂര്‍ത്തീകരണ നര്‍ദ്ദേശവും നല്‍കി. സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രന്റയും പ്രദേശത്തെ സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റയും സമ്മര്‍ദ്ദവും നിര്‍മാണം വേഗത്തിലാകാന്‍ സഹായകമായി. കാലങ്ങള്‍ക്ക് മുന്‍പ് പണിപൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിനിടയില്‍ ഉണ്ടായ അനാവശ്യ അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണങ്ങളും നിര്‍മ്മിതി നിറുത്തിവക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. പിന്നീട് മന്ത്രി കെ രാജുവിന്റ നേരിട്ടുള്ള ഇടപടല്‍ കൊണ്ട് മാത്രമാണ് 24 വര്‍ഷത്തേ അനന്തശയനത്തില്‍ നിന്നും മണ്ഡപത്തിന് മോചനം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."