ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ 62 ഒഴിവുകള്‍
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ ആന്‍ഡ് ഡി പ്രഫഷനല്‍സ് 34 (മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍, ഓഫിസര്‍), സേഫ്റ്റി ഓഫിസര്‍ 09, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫിസര്‍ 08, ലീഗല്‍ ഓഫിസര്‍ 05, ഓഫിസര്‍ ട്രെയ്‌നി (ഹ്യൂമന്‍ റിസോഴ്‌സസ്) 06 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സേഫ്റ്റി ഓഫിസര്‍:
പ്രായം 27 വയസില്‍ കവിയരുത്.
ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ നാലുവര്‍ഷത്തെ എന്‍ജിനിയറിങ്, ടെക്‌നോളജി ബിരുദവും ആണ് യോഗ്യത.
ഇന്‍ഫര്‍മേഷന്‍
സിസ്റ്റംസ് ഓഫിസര്‍:
പ്രായം 30 വയസില്‍ കവിയരുത്.
ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ മൂന്നുവര്‍ഷ എം.ബി.എ, എം.സി.എസ് അല്ലെങ്കില്‍ എം.ബി.എ, മാസ്റ്റേഴ്‌സ് ഇന്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ലീഗല്‍ ഓഫിസര്‍:
പ്രായം 26 വയസില്‍ കവിയരുത്.
പഞ്ചവത്സര ബിരുദം, അല്ലെങ്കില്‍ ബിരുദത്തിന് ശേഷമുള്ള ത്രിവത്സര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ഓഫിസര്‍ ട്രെയ്‌നി (എച്ച്.ആര്‍):
പ്രായം 27 വയസില്‍ കവിയരുത്.
എച്ച്.ആര്‍, പേഴ്‌സനല്‍ മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എം.ബി.എ ആണ് യോഗ്യത.
ആര്‍ ആന്‍ഡ് ഡി പ്രഫഷനല്‍സ്:
വിവിധ വിഭാഗങ്ങളിലേക്കുള്ള യോഗ്യത, പ്രായം എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷാഫീസ്:
ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 610 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. എസ്.ബി.ഐ ചലാന്‍ ഉപയോഗിച്ചും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടക്കാം.
അപേക്ഷിക്കേണ്ട
വിധം:
www.hpclcareers.com, www.hindustanpteroleum.com എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ടതില്ല.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 30.
വിസദവിവരങ്ങള്‍ക്ക്: www.hindustanpteroleum.comCareerOpportunities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."