മലയോരത്തെ റോഡുകളുടെ ടാറിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍
ചെറുപുഴ: മലയോരത്ത് ടാറും അനുബന്ധ സാധനങ്ങളും കിട്ടാനില്ലാത്തതിനാല്‍ നിരവധി റോഡുകളുടെ ടാറിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍. ഈ മാസം തീരുമ്പോഴേക്കും പൂര്‍ത്തിയാകേണ്ടണ്ട റോഡ് പണികളാണ് മിക്കവയും ടാറിന്റെയും മെറ്റലിന്റെയും ലഭ്യതക്കുറവ് മൂലം തടസപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാറിങ്ങിനാവശ്യമായ ടാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് ടാറിന്റെ ലഭ്യതക്കുറവിന് കാരണം.
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ആവശ്യമായ ടാര്‍ കൃത്യസമയം ഈ കമ്പനിക്ക് വിതരണം ചെയ്യാന്‍ കഴിയാതെ വന്നതാണ് പ്രധാനകാരണം. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു ടാര്‍ വാങ്ങാമെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നിരുന്നു. ഇതിന്റ നിയമ നടപടികള്‍ പൂര്‍ത്തിയായി ടാര്‍ എത്തുമ്പോഴേക്കും ഈ മാസം അവസാനിക്കുമെന്ന അവസ്ഥയാണ്. ചെറുപുഴ പഞ്ചായത്തില്‍ മാത്രം നൂറോളം റോഡുകളുടെ പ്രവൃത്തി ഇതോടെ അനിശ്ചിതത്വത്തിലാണ്. ഈ മാസം 31 കഴിഞ്ഞാല്‍ ഫണ്ടണ്ട് ലാപ്‌സ് ആവുന്നതിനാല്‍ ടാറിനായി പരക്കംപായുകയാണ് പഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."