HOME
DETAILS

മഴക്കാല പൂര്‍വ ശുചീകരണം എങ്ങുമെത്തിയില്ല:തലസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍

  
backup
May 10 2018 | 02:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-8

 


തിരുവനന്തപുരം: വേനല്‍ മഴ ശക്തമാകുകയും മഴക്കാലം പടിവാതില്‍ക്കല്‍ എത്തുകയും ചെയ്തിട്ടും അതിനു മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ഇതോടെ ജില്ലയാകെ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. മഴ ശക്തമാകുന്നതോടെ ജലനിര്‍ഗമന മാര്‍ങ്ങള്‍ അടഞ്ഞ് വെള്ളം കെട്ടിന്നും ശുദ്ധജല സ്രോതസുകള്‍ മലിനമായും ആളുകളിലേക്ക് രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്തിനു മുമ്പായി ചെയ്തു തീര്‍ക്കേണ്ടുന്ന ഓടകോരല്‍, ഓടകളിലെ തടസം നീക്കല്‍, കുളങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യനീക്കം എന്നിവയൊന്നും ഇതുവരെ നടന്നിട്ടില്ല.
ഓപ്പറേഷന്‍ അനന്തയ്ക്കായി ഓടകള്‍ പൊളിച്ചതില്‍ മിക്കയിടങ്ങളിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കാഞ്ഞിരംമൂട്, പി.ടി.പി നഗര്‍, ശാസ്തമംഗലം, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം നീക്കംചെയ്യാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ലഭ്യമായ തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്. ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പരാതി പറഞ്ഞിട്ടും നഗരസഭ കേട്ടഭാവം നടിച്ചില്ലെന്ന് ജനം ആരോപിക്കുന്നു. ദിനംപ്രതി 250 ടണ്‍ മാലിന്യം നഗരത്തില്‍ നിന്നുമാത്രം സൃഷ്ടിക്കപ്പെടുന്നുണ്ട്. നഗരസഭയ്ക്ക് ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തൊഴിലാളികളും ഉണ്ടായിരിക്കെ നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലായാണ്. മാലിന്യ സംസ്‌കരണത്തിനായി നഗരസഭ സ്ഥാപിച്ച എയ്‌റോബിന്‍ സംവിധാനത്തിന്റെ പലതിന്റേയും പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. നഗരത്തിലെ വരള്‍ച്ച നേരിടുന്ന പല പ്രദേശങ്ങളിലും വരുന്ന മഴക്കാലത്തെങ്കിലും ജലസംരക്ഷണത്തിനുള്ള സംവിധാനങ്ങളോ ബോധവല്‍കരണമോ ഇനിയും തുടങ്ങിയിട്ടില്ല.
മഴക്കാല ശുചീകരണത്തിനും മറ്റുമായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും വകമാറ്റി ചെലവഴിച്ചെന്ന ആരോപണമവുമുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിനു കീഴില്‍ സെക്രട്ടറിയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ നൂറോളം ജീവനക്കാര്‍ ഉണ്ടായിരിക്കെയാണ് ഈ അനാസ്ഥ. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നഗരസഭ ഇവയൊന്നും ചെവിക്കൊണ്ടമട്ടില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഗരവാസികള്‍ ഗുരുതര പകര്‍ച്ച വ്യാധികള്‍ക്കിരയാവുമെന്ന് ഉറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  22 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  22 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  22 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  22 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  22 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago