കുറുമാത്തൂര്‍ പഞ്ചായത്തില്‍ വരള്‍ച്ചയെ നേരിടാന്‍ കുളങ്ങള്‍ നിര്‍മിക്കുന്നു
തളിപ്പറമ്പ്: വര്‍ഷം തോറും വരള്‍ച്ചാതോത് വര്‍ധിച്ചുവരുന്ന കുറുമാത്തൂര്‍ പഞ്ചായത്തില്‍ വരള്‍ച്ചയെ നേരിടുന്നതിനായി കുളങ്ങള്‍ നിര്‍മിക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നാലു കുളങ്ങളാണ് വാര്‍ഡില്‍ കുഴിക്കുന്നത്. ഇതില്‍ മൂന്നെണ്ണം പുതിയതും ഒന്ന് നിലവിലുള്ള കുളം നവീകരിക്കുകയുമാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കുഴിക്കുന്ന കുളം പൂര്‍ണമായും പൊതുജനങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥയിലാണ് നിര്‍മിക്കുന്നത്. ഒരു കുളത്തിന് 241055 രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
555 തൊഴിലാളികളുടെ അധ്വാനം വേണം. കുളത്തിന്റെ നാലു വശവും കയര്‍ ഭൂവസ്ത്രമായി ഉപയോഗിച്ചുള്ള ഭിത്തിയാണ് നിര്‍മിക്കുക. തൊഴിലുറപ്പ് തോഴിലാളികളെ മികച്ച രീതിയില്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് വരും വര്‍ഷങ്ങളിലെ വരള്‍ച്ചയെ നേരിടുന്നതിനായി മഴവെള്ള സംഭരണത്തിനും മറ്റും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും പ്രസിഡന്റ് ഐ.വി നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."