സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ്
കൊല്ലം: ഈ വര്‍ഷം അവസാനത്തോടെ ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായി ക്ഷീരവികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കിയത് വിപുലമായ പ്രവര്‍ത്തനങ്ങള്‍. ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മില്‍ക്ക്‌ഷെഡ് വികസനം, ക്ഷീര സംഘങ്ങളുടെ ആധുനികവത്കരണം, തീറ്റപ്പുല്‍ കൃഷി വ്യാപനം, ഗുണനിയന്ത്രണം, ക്ഷീരവിജ്ഞാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 6,16,04,732 രൂപ ചെലവഴിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 5,84,40,000 രൂപ സഹായത്തോടെ വിവിധ വികസന പരിപാടികള്‍ നടപ്പാക്കി. ജില്ലയില്‍ 270 ക്ഷീരസംഘങ്ങള്‍ വഴി പ്രതിദിനം ശരാശരി 1,45,360 ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ഇതില്‍ 88,760 ലിറ്റര്‍ മില്‍മയ്ക്കാണ് നല്‍കിവരുന്നത്. ബാക്കി 56,000 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങള്‍ വഴി പ്രാദേശികമായി വിതരണം ചെയ്യുന്നു. മില്‍ക്ക്‌ഷെഡ് വികസന പദ്ധതിയില്‍ 4,29,25,100 രൂപ ധനസഹായമായി നല്‍കിയ വകുപ്പ് പ്രാഥമിക ക്ഷീര സംഘങ്ങളുടെ ആധുനികവത്കരണത്തിന് 1,10,61,700 രൂപയും ഫീഡ് സപ്ലിമെന്റ് ഇനത്തില്‍ 8,08,000 രൂപയും തീറ്റപ്പുല്‍ കൃഷി വ്യാപനത്തിനായി 45,49,932 രൂപയും ചെലവഴിച്ചു.
146 ഹെക്ടര്‍ സ്ഥലത്ത് സങ്കര നേപ്പിയര്‍ പുല്‍കൃഷി പദ്ധതി നടപ്പാക്കി. ഗ്രാമീണ മേഖലയില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി 15,22,500 രൂപയും ഫീഡ് സപ്ലിമെന്റ് ഇനത്തില്‍ 8,08,000 രൂപയും ചെലവിട്ടു. പാല്‍ ഗുണനിയന്ത്രണ ശാക്തീകരണ പദ്ധതിക്ക് 7,37,500 രൂപ നല്‍കി. അന്യ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ആര്യങ്കാവില്‍ സ്ഥിരം പാല്‍ പരിശോധനാ ചെക് പോസ്റ്റ് അനുവദിക്കുകയും ചെയ്തു. 2017 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കി. ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ ജില്ലയില്‍ 30,122 പേര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."