HOME
DETAILS
MAL
തൊഴില്‍ ദിനം: തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭിന്നത
backup
March 14 2017 | 23:03 PM
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം വാര്‍ഡില്‍ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാത്രം തൊഴില്‍ ദിനങ്ങള്‍ നല്കുന്നതില് പ്രതിഷേധിച്ച് കുളം നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെ തടഞ്ഞു.
തൊഴില്‍ നല്കുന്നതില് വിവേചനം കാണിക്കുന്നതായും തങ്ങളുടെ സമീപ സ്ഥലങ്ങളിലെ ജോലികളില്‍ ഉള്‍പ്പെടുത്താതെ ദൂരെയുള്ള പന്നിയൂര്‍ ഫാമില്‍ ജോലി നല്‍കിയും അമിതമായി ജോലി ചെയ്യിച്ചും കഷ്ടപ്പെടുത്തുന്നതായി തൊഴിലാളികള്‍ ആരോപിച്ചു.
വിവരമറിഞ്ഞു കൂനത്തെത്തിയ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന് ഇരു വിഭാഗം തൊഴിലാളികളുമായി സംസാരിച്ചു.
പ്രതിഷേധവുമായി രംഗത്തുവന്ന തൊഴിലാളികള്‍ മറുവിഭാഗത്തെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ജോലിക്കു വന്നവര്‍ പിരിഞ്ഞുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."