ജലസംരക്ഷണം; ബോധവല്‍ക്കരണ നാടകവുമായി വിദ്യാര്‍ഥികള്‍
പാനൂര്‍: ജലസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ചമ്പാട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഹ്രസ്വ നാടകത്തിലൂടെ ബോധവല്‍ക്കരണം നടത്തുന്നത്.
ഭൂമിയുടെ ഉറവകള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെന്നും ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്നും നല്ലൊരു നാളേയ്ക്കായി നമ്മുടെ ശീലങ്ങള്‍ മാറ്റണമെന്നുമാണ് അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള നാടകം പറഞ്ഞുതരുന്നത്. നാടകം ചമ്പാട്, പാനൂര്‍ മേഖലകളില്‍ പ്രദര്‍ശിപ്പിച്ചു.
ലഘുലേഘാ വിതരണവും നടന്നു. വിദ്യാര്‍ഥികളായ തന്‍സിയ, അനുനന്ദ, അനാമിക, മുഹമ്മദ് ഷസിന്‍, എസ്. സാജ്, നിവേദിത, ഫാത്തിമത്ത് സദ, എസ്. ഇഷാന്‍ എന്നിവരാണ് വേഷമിടുന്നത്.
നാടകത്തിന്റെ പ്രദര്‍ശനം പന്ന്യന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീര്‍ ഇടവലത്ത് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം. ജയകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് രോഷിജ, സി.കെ സനത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."