HOME
DETAILS

മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ റിമാന്റ് ചെയ്തു

  
backup
May 10 2018 | 03:05 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf-2

 

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊക്കയിനുമായി പിടിയിലായ വിദേശി യുവാവിനെ അങ്കമാലി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ സ്വദേശി ഡുറന്‍സോള ജോണി അലക്‌സാണ്ടറെ (34) യാണ് 10 കോടി രൂപ വിലവരുന്ന രണ്ട് കിലോഗ്രാം കൊക്കയിനുമായി ചൊവ്വാഴ്ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കേന്ദ്ര നര്‍കോട്ടിക് ബ്യുറോ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നത്.
സ്പാനിഷ് ഭാഷ മാത്രം വശമുള്ള ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എറണാകുളത്തെ ഒരു ഹോട്ടലില്‍ ഓണ്‍ലൈന്‍ മുഖേന മുറി ബുക്ക് ചെയ്തിരുന്നെന്നും ഇവിടെ തങ്ങുന്നതിനിടെ കൊക്കെയിന്‍ വാങ്ങുന്നവര്‍ എത്തുമെന്നുമാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്. ആരാണ് മയക്കുമരുന്ന് വാങ്ങാന്‍ വരുന്നതെന്നത് സംബന്ധിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ബ്രസീല്‍ സ്വദേശിയായ തന്റെ ബോസിന് മാത്രമാണ് ഇക്കാര്യങ്ങള്‍ അറിയാവുന്നതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ദ്വിഭാഷിയുടെ സഹായത്തോടെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഇയാള്‍ കേരളത്തില്‍ എത്തിയതെന്നാണ് പാസ്‌പോര്‍ട്ട് പരിശോധനയില്‍ നിന്നും വ്യക്തമാകുന്നത്.
ബ്രസീലിലെ റിയോ ഡി ജനീ
റോ വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
സോപ്പ് കട്ടയുടെ രൂപത്തില്‍ ബ്രസീലിലെ പ്രമുഖ കമ്പനിയുടെ സോപ്പിന്റെ കവറില്‍ ബാഗേജിലാണ് ഇയാള്‍ കൊക്കയിന്‍ ഒളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ 13 സോപ്പുകവറുകളാണ് ബാഗേജില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തിലാണ് കൊക്കയിന്‍ ഒളിപ്പിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago