HOME
DETAILS
MAL
കളമശ്ശേരിയില്‍ ബാങ്ക് ഭിത്തി തുരന്ന് മോഷണശ്രമം
backup
May 10 2018 | 03:05 AM
കളമശ്ശേരി: നഗരസഭാ ഓഫിസിന് സമീപം ബാങ്ക് ഭിത്തി തുരന്ന് മോഷണശ്രമം. കളമശേരി നഗരസഭാ ഓഫിസിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ സൗത്ത് കളമശേരി ബ്രാഞ്ചിലാണ് മോഷണശ്രമം നടന്നത്. ബാങ്കിലേക്കുള്ള വാതിലിന്റെ ഇടതു ഭിത്തിയില്‍ ഒരാള്‍ക്ക് കടക്കാവുന്ന വിധത്തില്‍ ദ്വാരമുണ്ടാക്കി അകത്ത് കയറാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ബാങ്കിനകത്തേക്ക് കള്ളന്‍ കടന്നിട്ടില്ല.
ബാങ്കിനകത്ത് സി.സി ടി.വി കാമറ കണ്ടതിനാല്‍ കള്ളന്‍ പിന്തിരിഞ്ഞതായിരിക്കാമെന്ന് കളമശേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്‍ പറഞ്ഞു. ബാങ്കിന് പുറത്ത് കാമറ സ്ഥാപിച്ചിരുന്നില്ല.
വിരലടയാള വിദഗ്ധരും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കളമശേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."