ബിന്ദു പത്മനാഭന്റെ തിരോധാനം: പൊലിസ് അന്വേഷണം ഇഴയുന്നെന്ന്
ചേര്‍ത്തല: കോടിശ്വരിയായ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലിസ് അന്വേഷണം മന്ദഗതിയിലെന്ന് പരാതി.
അഞ്ച് മാസത്തോളം മുമ്പ് ആഭ്യന്തര വകുപ്പ് ഡിവൈ.എസ്.പിക്ക് കൈമാറിയകേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം സ്വദേശിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ഇതുവരെ നടന്നത്.
ഫയല്‍ പഠിക്കുന്നതേയൊള്ളൂവെന്നാണ് ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സിഐയുടെ വിശദീകരണമെന്ന് പരാതിയില്‍ പറയുന്നു.
വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ചു കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി വിദേശ മലയാളിയായ കടക്കരപ്പള്ളി ആലുങ്കല്‍ ജങ്ക്ഷന്‍ പത്മ നിവാസില്‍ പി.പ്രവീണ്‍ കുമാര്‍ അഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.
എന്നാല്‍ ബിന്ദു ജീവനോടെയുണ്ടെന്നോ മരിച്ചെന്നോ പോലും കണ്ടെത്തുവാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
മാത്രമല്ല ഇവരുടെ സ്വത്തുക്കള്‍ വില്‍പന നടത്തുന്നതിന് ഇടനിലക്കാരായ രണ്ട് പേരുടെ പൂര്‍ണമായ വിവരങ്ങള്‍ കൈമാറിയിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.
ഏക്കറുകണക്കിന് വസ്തുക്കള്‍ വില്‍പന നടത്തുന്നതിന് ആധാരമായ പവര്‍ ഓഫ് അറ്റോര്‍ണിയിലെ ബിന്ദുവെന്ന പേരില്‍ ഒപ്പിട്ട സ്ത്രീയും ഫോട്ടോയിലുള്ളയാളും മറ്റൊരാളാണെന്നും ഇയാളുടെ വിവരങ്ങളും പൊലീസിന് നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രവീണ്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."