HOME
DETAILS

മാമ്പഴക്കാലമെത്തി; പ്രിയമേറുന്നതിനൊപ്പം വ്യാജനും പെരുകുന്നു

  
backup
May 10 2018 | 03:05 AM

%e0%b4%ae%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

 

ആലപ്പുഴ :വീണ്ടുമൊരു മാമ്പഴക്കാലം വന്നെത്തി. സീസണായതോടെ മാമ്പഴം തേടി എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. വിവിധ തരത്തിലുള്ള മാമ്പഴങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഒന്നര കിലോയ്ക്ക് 100 രൂപ കണക്കില്‍ ജില്ലാ കോടതി റോഡ് തെരുവില്‍ മാമ്പഴ വിപണി സജീവമായിത്തുടങ്ങി. കിലോയ്ക്ക് എഴുപതു മുതല്‍ 120 രൂപ വരെയുള്ള വിവിധയിനം മാമ്പഴങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പ്രിയൂറിന്‍, മൂവാണ്ടന്‍, സിന്ദൂരം എന്നീ മാങ്ങകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
മെയ് മാസം പകുതിയാകുന്നതോടെ മാങ്ങയുടെ വിലകുറയുമെന്ന്്് കച്ചവടക്കാര്‍ പറയുന്നു. കേരളത്തിലെ മാങ്ങകളുടെ വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ മാങ്ങയുടെ വിലയില്‍ വ്യത്യാസം വരും. മാമ്പഴത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നതോടെ മായം ചേര്‍ക്കലും ഏറുന്നുണ്ട്്്. കല്ലു വെച്ചു പഴുപ്പിക്കലും കാര്‍ബൈഡ് പ്രയോഗവുമാണ് മാമ്പഴ കച്ചവടത്തിലെ പൊടികൈകള്‍.
തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വിഷമാമ്പഴത്തില്‍ ഏറിയപങ്കും കേരളത്തിലെത്തുന്നത്. ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും കഴിഞ്ഞ് വിപണിയിലെത്തുന്ന മാമ്പഴങ്ങള്‍ ആരോഗ്യത്തിനു കടുത്തവെല്ലുവിളി ഉയര്‍ത്തുന്നുണ്ട്്.
ശ്വാസകോശത്തെ ബാധിക്കുന്ന കാര്‍ബൈഡ്, ക്യാന്‍സറിനു കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പഴങ്ങളില്‍ കാര്‍ബൈഡ് പ്രയോഗം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നീറ്റുകക്കയും കരിയും ചേര്‍ന്ന മിശ്രിതം ഇലക്ട്രിക് ആര്‍ക് ചൂളയില്‍ രാസപ്രവര്‍ത്തനം നടത്തിയാണ് കാര്‍ബൈഡിന്റെ ഉത്പാദനം. കാര്‍ബൈഡ് വിളക്കിനുള്ള അസിറ്റിലീന്‍ ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. മാങ്ങ നിറച്ച പെട്ടികളില്‍ കാത്സ്യം കാര്‍ബൈഡ് കടലാസ് പൊതികളിലാക്കി വെച്ചാല്‍ പോലും പച്ചമാങ്ങ മണിക്കൂറുകള്‍ക്കകം പഴമാങ്ങയായി മാറും.
മുറികളില്‍ മാങ്ങ കൂട്ടിയിട്ടും കാര്‍ബൈഡ് പ്രയോഗം നടത്താറുണ്ട്. മാമ്പഴം മുറിക്കുമ്പോള്‍ എല്ലായിടത്തും ഒരേ നിറമില്ലെങ്കില്‍ കാര്‍ബൈഡ് പ്രയോഗം ഉറപ്പിക്കാം. അമിത അളവില്‍ ഉള്ളില്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും നാഡീവ്യൂഹത്തെയും കാര്യമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം മാനന്തവാടിയില്‍ ഇത്തരം മാമ്പഴം കഴിച്ച് 11 വയസുകാരി മരിച്ചിരുന്നു.
കാഴ്ചയിലോ മണത്തിലോ വ്യത്യാസം ഇല്ലാത്തതിനാല്‍ വിഷമാമ്പഴത്തെ തിരിച്ചറിയാന്‍ സാധിക്കില്ല. 1954ലെ മായം ചേര്‍ക്കല്‍ നിയമപ്രകാരം നിരോധിച്ചതാണ് പഴങ്ങളിലെ കാര്‍ബൈഡ് പ്രയോഗം.
ഒരു ടണ്‍ മാങ്ങ പഴുപ്പിക്കാന്‍ ആവശ്യമായ ഒരു കിലോഗ്രാം കാല്‍സ്യം കാര്‍ബൈഡിന് കേവലം 80 രൂപ മാത്രമാണ് വില. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി സെക്ഷന്‍ 44എ പ്രകാരം നിരോധിക്കപ്പട്ട രാസവസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. ഗുണം കൂടുതലുള്ളതിനാലാണ് മാമ്പഴത്തിന് ആവശ്യക്കാര്‍ കൂടുന്നതും, സാധ്യത മുതലാക്കാന്‍ വിഷമാമ്പഴം വിപണിയിലെത്തുന്നതും.
നൂറുഗ്രാം മാമ്പഴത്തില്‍ 1.7ഗ്രാം അന്നജവും, 1.8 ഗ്രാം നാരുകളും, 1.8 ഗ്രാം പ്രോട്ടീനുമുണ്ട്. വൈറ്റമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. മാമ്പഴം നിര്‍ജലീകരണം തടയുന്നതിന് സഹായകമാണ്.
അതിനാല്‍ ഈ കടുത്ത വേനല്‍ ലക്ഷ്യമിട്ട് ദേശീയപാതയോരം മുതല്‍ ചെറുവഴികളില്‍ വരെ ഉന്തു വണ്ടിയില്‍ മാമ്പഴ വില്പ്പന പൊടിപൊടിക്കുകയാണ്. മാമ്പഴത്തില്‍ കൂടുതല്‍ നാരുള്ളതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടുകയും ശരിയായ ദഹനം നല്‍കുകയും ചെയ്യും. ഗര്‍ഭാശയ രോഗങ്ങള്‍ക്കു ഗുണകരമാണ് മാമ്പഴം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago