ആരോഗ്യവകുപ്പിന്റെ അനാസ്ഥ: വിപണിയില്‍ വിഷമയമായ പൊരി പലഹാരങ്ങള്‍ സുലഭം
അരൂര്‍: ദേശീയപാതയോരങ്ങളിലെ തട്ടുകടകളിലും ബേക്കറികളില്ലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന പൊരിച്ച പലഹാരങ്ങള്‍ വില്‍പന നടത്തുന്നു.
ഒരു പ്രാവശ്യം ഉപയോഗിച്ച പാചക എണ്ണകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല എന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ചു കൊണ്ടാണ് കടകളില്‍ പലഹാരങ്ങള്‍ പാചകം ചെയ്യുന്നത്.രാവിലെ മുതല്‍ ഉപയോഗിക്കുന്ന എണ്ണ വൈകിട്ടു വരെ ഉപയോഗിക്കുക മാത്രമല്ല ആവശ്യമനുസരിച്ച് പച്ച എണ്ണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എണ്ണയില്‍ ഒഴിച്ചു കൊടുക്കുകയാണ് പതിവ് .
പിറ്റേ ദിവസം തെളിഞ്ഞ എണ്ണ ഊറ്റി പുതിയ എണ്ണയുമായി ചേര്‍ത്ത് വീണ്ടും പലഹാരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് പറയുമ്പോഴും ഇവര്‍ ആവശ്യമായ പരിശോധന നടത്താറില്ല.
ഉപയോഗിക്കുന്ന എണ്ണ ചട്ടി നോക്കിയാല്‍ അറിയാന്‍ കഴിയും. ചട്ടിയുടെ പുറം ഭാഗത്ത് കരിയുടെ കട്ടപിടിച്ച ആവരണം തന്നേ കാണാന്‍ കഴിയും.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നത്.ആരോഗ്യ വകുപ്പിന് കാര്യങ്ങള്‍ അറിയാമെങ്കിലും മൗനം പാലിക്കുകയാണ്.
ഫുഡ് സേഫ്റ്റിയുടെ ഉദ്ദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും ആവശ്യത്തിന് സ്റ്റാഫ് ഇല്ല എന്ന കാരണം പറഞ്ഞ് അവരുടെ പ്രവര്‍ത്തനവും മന്ദീഭവിച്ചിരിക്കുകയാണ്.
അനാസ്ഥ വെടിഞ്ഞ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."