പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം: ത്രിതലസംവിധാനം ഏര്‍പ്പെടുത്തി
മാന്നാര്‍ : ആരോഗ്യജാഗ്രതാ പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞത്തോനുബന്ധിച്ച് മാന്നാര്‍ പഞ്ചായത്തില്‍ ത്രിതലസംവിധാനം ഏര്‍പ്പെടുത്തി. ഒന്നാംഘട്ടത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി നോട്ടീസുകളും കലണ്ടറുകളും വിതരണം ചെയ്തു. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണപരിപാടികളും നടത്തി.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ തന്നെ ആദ്യത്തെ ഫീവര്‍ ക്ലിനിക്ക് മാന്നാര്‍ സി.എച്ച്.സിയില്‍ ആരംഭിച്ചു. കൂടാതെ പ്രധാന ജങ്ഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുകയും വാര്‍ഡുതലത്തില്‍ ക്ലോറിനേഷന്‍ നടത്തിവരികയും ചെയ്തുവരുന്നു.
മൂന്നാംഘട്ടം മഴക്കാലം തുടങ്ങുന്ന മുറയ്ക്ക് ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഡോ. സാബുസുഗതന്‍ ത്രിതലസംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ചാക്കോ കയ്യത്ര, ചിത്ര എം. നായര്‍, പഞ്ചായത്തംഗങ്ങളായ കലാധരന്‍ കൈലാസം, പ്രകാശ് മൂലയില്‍, അജീഷ് കോടാകേരില്‍, ഉഷാ ഗോപാലകൃഷ്ണന്‍, ജ്യോതിവേലൂര്‍മഠം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."