പൊതുഇടങ്ങളിലേക്കു ഭിന്നലിംഗക്കാര്‍ ഇറങ്ങിവരണം: കലക്ടര്‍
കാസര്‍കോട്: ഒതുങ്ങി കൂടാതെ പൊതുഇടങ്ങളിലേക്ക് ട്രാന്‍സ്‌ജെന്റേഴ്‌സ് ഇറങ്ങിവരണമെന്ന് കലക്ടര്‍ കെ ജീവന്‍ബാബു. സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്റേഴ്‌സ് പോളിസി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഇവരുടെ സാമൂഹിക ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടാക്കണം. പൊതു ഇടങ്ങളിലേക്ക് ഭിന്നലിംഗക്കാര്‍ കടന്നു വന്നാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യുകയുള്ളൂ.
ട്രാന്‍സ്‌ജെന്റേഴ്‌സ് പൊതുഇടങ്ങളിലേക്ക് കടന്നു വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള മാനസിക നിലവാരത്തിലേക്ക് സമൂഹം ഉയരണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എം.പി അബ്ദുറഹ്മാന്‍ അധ്യക്ഷനായി.
സാമൂഹ്യ നീതി വകുപ്പ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.കെ പ്രജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി സുഗതന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ ബി ഭാസ്‌കരന്‍, ഹെല്‍ത്ത് കെയര്‍ ഡയരക്ടര്‍ മോഹന്‍ മാങ്ങാട്, ട്രാന്‍സ്‌ജെന്റേഴ്‌സ് പ്രതിനിധി ഇഷാ കിഷോര്‍, ഡോ. സുജയാ പാണ്ഡ്യന്‍, ശിശുവികസന പദ്ധതി ഓഫിസര്‍ ടിന്‍സി രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."