HOME
DETAILS
MAL
നവമാധ്യമങ്ങളിലൂടെ തേജോവധം; നഗരസഭ കൗണ്‍സലര്‍ പരാതി നല്കി
backup
March 14 2017 | 23:03 PM
കാസര്‍കോട്: നവമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നതായി കാണിച്ചു നഗരസഭ കൗണ്‍സലര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. കാസര്‍കോട് നഗരസഭ കൗണ്‍സലര്‍ സിയാന ഹനീഫയാണു പരാതി നല്‍കിയത്.
ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തന്നെ ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അനാവശ്യമായി അപമാനിക്കുന്നതിനും പൊതുജനമദ്ധ്യേ താറടിച്ചു കാണിക്കുന്നതിനുമായാണു നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതെന്നു പരാതിയില്‍ പറയുന്നു.
ബുര്‍ഹാനുദ്ദിന്‍ തളങ്കര എന്നയാളാണ് സോഷ്യല്‍ മീഡിയകളില്‍ വ്യക്തിഹത്യ നടത്തുന്നതെന്നു പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."