അവകാശവാദങ്ങളുമായി ഇടതു ചെയര്മാന്മാര് രംഗത്ത്
നീലേശ്വരം: ജില്ലയിലെ ആദ്യ വെളിയിട വിസര്‍ജന രഹിത നഗരസഭയെന്ന അവകാശവാദവുമായി നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന്മാര് രംഗത്ത്. നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജനാണ് ആദ്യം ഇതു സംബന്ധിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്കു നല്‍കിയത്.
അവശേഷിച്ച 282 വീടുകളില്‍ ശൗചാലയം നിര്‍മിച്ചു കഴിഞ്ഞതായി കുറിപ്പില്‍ പറയുന്നു. അടുത്തുതന്നെ ആദ്യ വെളിയിട വിസര്‍ജന രഹിത നഗരസഭയെന്ന പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നീലേശ്വരം ചെയര്‍മാന്റെ കുറിപ്പ് മാധ്യമങ്ങളില്‍ അച്ചടിച്ചു വന്ന ദിവസം തന്നെയാണു അവകാശവാദവുമായി കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശനും രംഗത്തെത്തിയത്.
കാഞ്ഞങ്ങാട് ഒരു സെമിനാറിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇവിടെ അവശേഷിച്ച 273 വീടുകളിലും ആകെ 43 ലക്ഷം രൂപ ചെലവഴിച്ച് ശൗചാലയം നിര്‍മിച്ചതായും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."