ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വമില്ല
സോള്‍: ഇന്ത്യയ്ക്ക് ആണവ വിതരണ സംഘത്തില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. സോളില്‍ നടന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതെങ്കിലും തീരുമാനമായില്ല. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെ എതിര്‍ത്തുകൊണ്ട് ഇന്നലെ രംഗത്തു വന്നിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത രാജ്യങ്ങളെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തരുത് എന്ന നിരവധി രാഷ്ട്രങ്ങളുടെ അഭിപ്രായം എന്‍.എസ്.ജി പ്ലീനറി യോഗത്തിന് അംഗീകരിക്കേണ്ടി വന്നു.
പ്രധാനമായും ഇന്ത്യയുടെ അംഗത്വത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച ചൈനയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇന്ത്യയെ എന്‍.എസ്.ജി അംഗത്വത്തിന് പരിഗണിക്കുകയാണെങ്കില്‍ പാകിസ്താനെയും പരിഗണിക്കണമെന്ന വാദം ചൈന യോഗത്തില്‍ മുന്നോട്ട് വെച്ചു. ബ്രസീല്‍, തുര്‍ക്കി, അയര്‍ലന്റ്, ഓസ്ട്രിയ, ന്യൂസിലന്റ് തുടങ്ങിയ രാഷ്ട്രങ്ങളും യോഗത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."