യു.എസ് വിദ്യാര്‍ഥിയുടെ അറസ്റ്റ്: വടക്കന്‍ കൊറിയയോട് മാപ്പ് നല്‍കാനാവശ്യപ്പെട്ട് അമേരിക്ക
വാഷിങ്ടണ്‍: ഉത്തരകൊറിയയില്‍ മോഷണത്തിനിടെ അറസ്റ്റു ചെയ്യപ്പെട്ട അമേരിക്കക്കാരനായ വിദ്യാര്‍ഥിക്ക് മാപ്പു നല്‍കാനാവശ്യപ്പെട്ട് യു.എസ് രംഗത്ത്. കഴിഞ്ഞ വര്‍ഷം വടക്കന്‍ കൊറിയയിലെ ഒരു ഹോട്ടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനര്‍ മോഷ്ടിച്ചതിന് അമേരിക്കന്‍ വിദ്യാര്‍ഥിയായ ഓട്ടോ വാംബിയറിനെ വടക്കന്‍ കൊറിയയില്‍ ശിക്ഷക്ക് വിധേയനാക്കിയിരുന്നു. 15 വര്‍ഷം കഠിനമായ തൊഴിലെടുക്കുക എന്നതായിരുന്നു ശിക്ഷ.
ഈ കേസില്‍ ഇരുപതുകാരനായ വാംബിയറിനെ പെട്ടെന്ന് മോചിപ്പിക്കണമെന്നും അവന് പൊറുത്തുകൊടുക്കണമെന്നുമാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആണവ മിസൈലുമായി സംബന്ധിച്ച ചര്‍ച്ചയ്ക്കു വേണ്ടി ജപ്പാനിലേക്കും വടക്കന്‍ കൊറിയയിലേക്കുമുള്ള യാത്രക്കിടെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ് ഇക്കാര്യമുന്നയിച്ചത്.
കൊറിയ അവന് പൊറുത്തു കൊടുക്കുമെന്നും എത്രയും പെട്ടെന്ന് വാംബിയറിനെ മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റേറ്റ് വകുപ്പ് പ്രതിനിധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."