മണിപ്പൂര്‍: ബീരേന്‍ സിങിന്റെ സത്യപ്രതിജ്ഞ ഇന്ന്
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍.ബീരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട എന്‍. ബിരേന്‍ സിങിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ഇന്നലെ ക്ഷണിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായ ബിരേന്‍ സിങ് ബി.ജെ.പിയിലേക്കു കൂറുമാറിയതിനു പിറകെ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 21 എം.എല്‍.എമാര്‍ മാത്രമാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിനാകട്ടെ 28 സീറ്റും. കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങള്‍ കൂടി മതിയായിരുന്നു കോണ്‍ഗ്രസിന്. നേതൃത്വം അവസരത്തിനൊത്ത് ഉയരാതായതോടെ ഇവിടെയും കോണ്‍ഗ്രസിന് കാലിടറുകയായിരുന്നു.
അതേസമയം നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് 31 എന്ന കേവല ഭൂരിപക്ഷം നേടുകയായിരുന്നു ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."