HOME
DETAILS
MAL
ജനഹിതത്തിലെ തിരിച്ചടി: കാമറോണ്‍ രാജി പ്രഖ്യാപിച്ചു
backup
June 24 2016 | 07:06 AM
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന് പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. തന്റെ അഭിപ്രായത്തില്‍നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ അമരക്കാരനായി നില്‍ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന് വിടാനുള്ള 52 ശതമാനം ജനങ്ങളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം ബ്രിട്ടന് സാമ്പത്തികമായി ഭദ്രമാണെന്നും പറഞ്ഞു.
ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."