ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കു മരുന്ന് പിടികൂടി
ദോഹ: രാജ്യത്തെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് വിഭാഗം വ്യത്യസ്ത തരത്തിലുള്ള മയക്കുമരുന്നുകള്‍ പിടികൂടി. 8 കിലോഗ്രാം ഹഷീഷ്, 5600 മയക്കുമരുന്ന് ഗുളികകള്‍, 66 കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍സലുകളിലാണ് ഇവ വന്നത്.
യാത്രക്കാരുടെ ബാഗുകളില്‍ നടത്തിയ പരിശോധനയില്‍ 53 കിലോഗ്രാം കഞ്ചാവ്, 8 കിലോഗ്രാം ഹഷീഷ്, 5600 മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും പിടികൂടി. എല്ലാ നിരോധിത ഇനങ്ങളും കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാല്‍ എക്സ്റേ പരിശോധനയില്‍ കുടുങ്ങില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. 8 കിലോഗ്രാം ഹഷീഷ് രണ്ടു ബാഗുകളുടെ രഹസ്യ അറയിലായിരുന്നു.
എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍സലുകളില്‍ 12 കിലോ കഞ്ചാവും 102 ഗ്രാം ഹഷീഷും കണ്ടെത്തി. കഞ്ചാവ,് മരത്തിലുള്ള ഫോട്ടോ ഫ്രെയിമിന്റെ രഹസ്യ അറയിലും ഹഷീഷ,് മരത്തിന്റെ കരകൗശല വസ്തുവിലുമാണ് ഒളിച്ചു കടത്താന്‍ ശ്രമിച്ചത്. എച്ച്ഐഎ കസ്റ്റംസ്, എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് എന്നിവയില്‍ നിന്നുള്ള 15 ജീവനക്കാരെ ഖത്തര്‍ കസ്റ്റംസ് അതോറിറ്റി ചെയര്മാന് അഹ്്മദ് അബ്്ദുല്ല അല്‍ജമാല്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."