തിരുമുറ്റത്തേക്ക് ക്ഷണിച്ച് താരങ്ങള്‍; ആവേശകരമായ വരവേല്‍പ്
കണ്ണൂര്‍: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് ആവേശകരമായ തുടക്കം.
ജില്ലാ പഞ്ചായത്തിന്റെ 'തിരികെ തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തില്‍ താരങ്ങളും ജനപ്രതിനിധികളും രാഷ്ട്രിയ പ്രവര്‍ത്തകരും വീടുകളിലെത്തിയപ്പോള്‍ ഹൃദ്യമായ വരവേല്‍പാണ് ലഭിച്ചത്. സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രാധാന്യം ബോധ്യമാക്കുന്നതിന് മീന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ശ്രീനിലയത്തില്‍ അമര്‍നാഥിന്റെയും പള്ളിക്കരമ്മല്‍ അല്‍അമീന്റെയും വീടുകളിലാണ് ഫുട്‌ബോള്‍ താരം സി.കെ വിനീതും ബാലതാരം മാസ്റ്റര്‍ അഭിനന്ദും ഇന്നലെ എത്തിയത്.
ഇരുവീടുകളിലുമായി സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ 13 വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ ചേരാന്‍ കാത്തുനിന്നിരുന്നു. പൊതുവിദ്യാലയ മികവിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചാണ് വിനീതും അഭിനന്ദും കുട്ടിളെ സ്‌കൂളിലേക്ക് ക്ഷണിച്ചത്. നിങ്ങളുടെ മക്കള്‍ ബിരുദം നേടി റോബോട്ടുകളെ പോലെയാകണമെങ്കില്‍ നിങ്ങള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ചേര്‍ത്തോളൂ, അല്ല കുട്ടികള്‍ സമൂഹത്തെ അറിഞ്ഞ് സാമൂഹ്യ ജീവിയായി ജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന്, തന്റെ അനുഭവം പറഞ്ഞ് സി.കെ വിനീത് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. മികച്ച ബാലതാരമായതിനൊപ്പം എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതും പൊതു വിദ്യാലയത്തിന്റെ മികവാണെന്ന് അഭിനന്ദും പറഞ്ഞു.
അല്‍അമീന്റെ വീട്ടില്‍ ഫുട്‌ബോള്‍ കളിച്ചാണ് അതിഥികളെ വരവേറ്റത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയപാലന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി.പി ഷാജിര്‍, പഞ്ചായത്തംഗം ടി.വി വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ഡി.ഡി സി.ഐ വല്‍സല, ഡി.ഇ.ഒ കെ. ലീല, ആര്‍.എം.എസ്.എ പ്രൊഗ്രാം ഓഫിസര്‍ കൃഷ്ണദാസ്, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ കെ.ആര്‍ അശോകന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.യു രമേശന്‍, ടി.പി വേണുഗോപാല്‍, പാപ്പിനിശേരി എ.ഇ.ഒ എച്ച്. ഹെലന്‍, കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ കെ.വി സുരേന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ രാജീവന്‍, പ്രധാനധ്യാപകന്‍ സി.ടി സുശീല, പി.ടി.എ പ്രസിഡന്റ് സി. ഹരിദാസ് തുടങ്ങിയവരും കുട്ടികളെ സ്‌കൂളിലേക്ക് ക്ഷണിക്കാന്‍ വീടുകളിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."