ബാബുവിന്റെ കൊലപാതകം പൊലിസിന്റെ ഒത്താശയോടെ: കോടിയേരി
മാഹി: സി.പി.എം പ്രവര്ത്തകന് ബാബുവിന്റെ കൊലപാതകം പുതുച്ചേരി പൊലിസിന്റെ അറിവോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാബുവിന് നിരന്തരമായി ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും സുരക്ഷ ഒരുക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ ഒത്താശയോടെയാണ് ബാബുവിന്റെ കൊലപാതകം നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ നിലവിലെ മാഹി സര്‍ക്കിളിനെ ഉള്‍പ്പെടെ സ്ഥലം മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ വളര്‍ച്ച തടയുന്നതിനു വേണ്ടിയാണ് കൊല നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ആര്.എസ്.എസിന് ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് മൗനസമ്മതം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പില്‍ നടന്ന ആര്.എസ്.എസ് ക്യാമ്പിലാണ് ബാബുവിനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. മനുഷ്യനെ എങ്ങനെ കൊല്ലാമെന്നാണ് ഈ ക്യാമ്പില്‍ ആര്.എസ്.എസ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."